Navya Nair: അനുവാദമില്ലാതെ ദേഹത്ത് തൊട്ടു, തുറിച്ചുനോക്കി നവ്യ; ഇടപെട്ട് സൗബിന്‍ (വീഡിയോ)
നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം 'പാതിരാത്രി'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടിക്ക് മോശം അനുഭവം നേരിട്ടത്
Navya Nair: സിനിമാ താരങ്ങള്‍ക്കു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പലപ്പോഴും വളരെ മോശം അനുഭവങ്ങള്‍ നേരിടാറുണ്ട്. അത്തരത്തില്‍ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ മോശം അനുഭവം നേരിട്ടിരിക്കുകയാണ് നടി നവ്യ നായര്‍.
നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം 'പാതിരാത്രി'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടിക്ക് മോശം അനുഭവം നേരിട്ടത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ നടിയുടെ ദേഹത്ത് അനുവാദമില്ലാതെ സ്പര്‍ശിച്ചു. തന്നെ സ്പര്‍ശിച്ച ആളെ നവ്യ വളരെ രൂക്ഷമായ രീതിയില്‍ തുറിച്ചുനോക്കുന്നുണ്ട്.
നവ്യ നായരോട് മോശമായി പെരുമാറാന്‍ ശ്രമിച്ച ആളെ നടന്‍ സൗബിന്‍ സാഹിര്‍ ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാളില്‍ നടന്ന പ്രമോഷന്‍ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ടീം. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിന്‍ സാഹിര്‍ ഉടന്‍ തന്നെ തട്ടിമാറ്റുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാന്‍ സഹായിക്കുകയും ചെയ്തു.