Select Your Language

Notifications

webdunia
webdunia
webdunia
webdunia

Navya nair: മാളിൽ വെച്ച് നവ്യയോട് മോശം പെരുമാറ്റം; സുരക്ഷയൊരുക്കി സൗബിൻ ഷാഹിർ

നായകൻ സൗബിൻ അടക്കമുള്ള താരങ്ങൾ കോഴിക്കോടേക്ക് എത്തിയിരുന്നു.

Soubin Shahir

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (10:51 IST)
രഥീനാ സംവിധാനം ചെയ്ത് നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്രകഥാപാത്രമായ പാതിരാത്രി എന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതാണ് നവ്യ നായരും ടീമും. നായകൻ സൗബിൻ അടക്കമുള്ള താരങ്ങൾ കോഴിക്കോടേക്ക് എത്തിയിരുന്നു. 
 
രാത്രി വൈകി റൂമുകളിലേക്ക് മടങ്ങാൻ വേണ്ടി തിരക്കിന്റെ ഇടയിലൂടെ ആണ് താരങ്ങളെ കടത്തിവിടുന്നത്. ബൗണ്സര്മാര് ചുറ്റിനും ഉണ്ടെങ്കിലും തിരക്കിന്റെ ഇടയിലൂടെ ഒരാൾ നവ്യയുടെ ശരീരത്തിൽ സ്പർശിക്കുന്നു. ഉടനെ തന്നെ പിന്നിൽ നിന്ന സൗബിൻ ആ കൈ തടയുന്നതും നവ്യയെ സുരക്ഷിതയായി മാറ്റുന്നതും കാണാം. എന്നാൽ തന്നെ സ്പർശിച്ച ആൾക്ക് നേരെ നവ്യ തീഷ്ണമായ ഒരു നോട്ടം നോക്കുന്നുണ്ട്.
 
പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങൾക്ക് നേരെ മോശം അനുഭങ്ങൾ ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പൻ ആണ് ഇത്തരത്തിൽ ആദ്യമായി പ്രതികരിച്ച ആൾ. ഏതായാലും നവ്യയ്ക്ക് നേരെ മോശമായി പ്രതികരിച്ച ആൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. 
 
നവ്യാ നായർക്ക് പുറമെ , സൗബിൻ ഷാഹിർ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രം സംവിധാനം ചെയ്ത റത്തീനയാണ് ചിത്രത്തിന്റെ സംവിധാനം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അക്ബർ ട്രാവൽസ് ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ