Webdunia - Bharat's app for daily news and videos

Install App

ഇതാണ് നയന്‍താരയുടെ മക്കള്‍ ! പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിഘ്‌നേഷ് ശിവന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (09:12 IST)
നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോള്‍ മക്കളാണ്. സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ അവര്‍ക്ക് അരികിലേക്ക് ഓടിയെത്താന്‍ നയന്‍താര ശ്രമിക്കാറുണ്ട്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൂടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം അമ്മയായ നയന്‍സും നോക്കും.വെളുപ്പിന് മൂന്നര മണി ആയിട്ടും ഉറങ്ങാതെ കുട്ടികളായ ഉയിര്‍, ഉലക് കളിച്ചു കൊണ്ടിരിക്കുന്നു. അമ്മയും അച്ഛനായ നയനും വിക്കിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ആണ്‍കുട്ടികള്‍ സമ്മാനിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താര ദമ്പതിമാര്‍. 
 
ഉയിര്‍, ഉലക് എന്നീ കുട്ടികളുടെ മുഖം അധികം ഒന്നും നയന്‍താരയും വിഘ്‌നേഷും കാണിച്ചിട്ടില്ല. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആയിരുന്നു ആദ്യമായി കുട്ടികളുടെ മുഖം ലോകത്തെ കാണിച്ചത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. പിറന്നാള്‍ ദിനത്തില്‍ വിക്കി എഴുതിയ ആശംസ കുറിപ്പ് വായിക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

'എന്‍ മുഖം കൊണ്ട .. എന്‍ ഉയിര്‍ 
 എന്‍ ഗുണം കൊണ്ട ... എന്‍ ഉലക്
 (ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാന്‍ ഒരുപാട് നാളായി കാത്തിരിക്കുന്നു എന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികള്‍ )
 
 എന്റെ പ്രിയ മക്കളെ ജന്മദിനാശംസകള്‍.
 വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് അപ്പയും അമ്മയും U2 നെ സ്‌നേഹിക്കുന്നത്! ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം!നന്ദി 2 ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും! നിങ്ങള്‍ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു, ഈ 1 വര്‍ഷം മുഴുവനും ജീവിതകാലം മുഴുവന്‍ വിലമതിക്കാനുള്ള നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു! നിന്നെ സ്‌നേഹിക്കുന്നു 2',-എന്നാണ് മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍.ഉയിര്‍, ഉലകം ജനിച്ച സമയത്ത് കുട്ടികള്‍ ഇരുവരും വിളിച്ചത്. പേരുകളിലെ എന്‍ എന്ന അക്ഷരത്തിന്റെ അര്‍ത്ഥം നയന്‍താര ആണെന്നും വിക്കി പറഞ്ഞിട്ടുണ്ട്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

അടുത്ത ലേഖനം
Show comments