Select Your Language

Notifications

webdunia
webdunia
webdunia
webdunia

'SG251': ഒന്നല്ല രണ്ട് കാലങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ സുരേഷ് ഗോപി, അധികമാരും കാണാത്ത ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം !

'SG251': ഒന്നല്ല രണ്ട് കാലങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ സുരേഷ് ഗോപി, അധികമാരും കാണാത്ത ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം !

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (09:09 IST)
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്നിരുന്നു.മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍തന്നെ നിര്‍മാതാക്കള്‍ പ്രഖ്യാപിക്കും.പുറത്തുവന്ന കാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. 
സിനിമയില്‍ സുരേഷ് ഗോപി രണ്ട് കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 1989 ലെ ചെറുപ്പക്കാരനായ രൂപത്തിലും 2020ലെ മുടിയും താടിയും നരച്ച ഗെറ്റപ്പിലും താരം സിനിമയില്‍ പ്രത്യക്ഷപ്പെടും. സേതു ശിവാനന്ദന്‍ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു.
രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Power Star Trailer :90 കളിലെ സൂപ്പര്‍സ്റ്റാറിന് ഇത് തിരിച്ചുവരവ്,'പവര്‍ സ്റ്റാര്‍' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു