Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലയാളത്തിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്'; പ്രസ്താവനയുമായി ലിസ്റ്റിൻ സ്റ്റീഫൻ

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിൻ ഇക്കാര്യം പറഞ്ഞത്.

Mammootty

നിഹാരിക കെ.എസ്

, ശനി, 3 മെയ് 2025 (09:23 IST)
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ പറഞ്ഞത്. ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്ന മുന്നറിയിപ്പും ലിസ്റ്റിൻ സ്റ്റിഫൻ നൽകുന്നുണ്ട്. 
 
'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,' എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
 
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിൻ ഇക്കാര്യം പറഞ്ഞത്. ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന. പേര് വ്യക്തമാക്കിയില്ലെങ്കിലും ആരാണ് ഈ നടൻ എന്ന് തുടങ്ങിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. നിർമാതാവിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെടിക്കെട്ട് തുടരാൻ തരുൺ മൂർത്തി; എന്താണ് 'ടോർപിഡോ'