Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: ആരാധകരെ ഹാപ്പിയായിരിക്കൂ, മെഗാസ്റ്റാര്‍ തിരിച്ചെത്തുന്നു; മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

Mammootty Health Condition: ആരോഗ്യനില മോശമായതിനാല്‍ മമ്മൂട്ടി സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി നേരത്തെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Mammootty, Mammootty back to Kerala, Mammootty Health, Mammootty Health condition, Mammootty Cancer, Mammootty Mahesh Narayanan Movie, മമ്മൂട്ടി, മമ്മൂട്ടി ആരോഗ്യനില, മമ്മൂട്ടി ഹെല്‍ത്ത്, മമ്മൂട്ടി മഹേഷ് നാരായണന്‍ സിനിമ, മമ്മൂട്ടി കേരളത്തിലേക്ക്

രേണുക വേണു

, ശനി, 3 മെയ് 2025 (08:52 IST)
Mammootty: മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി ഉടന്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 
 
ആരോഗ്യനില മോശമായതിനാല്‍ മമ്മൂട്ടി സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി നേരത്തെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും മമ്മൂട്ടിയുടെ കരിയറിലെ അവസാന പ്രൊജക്ട് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണം. ഈ വാര്‍ത്ത പ്രചരിച്ചതോടെ മമ്മൂട്ടി ആരാധകര്‍ അടക്കം വലിയ സങ്കടത്തിലാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. 
 
മേയ് രണ്ടാം വാരത്തോടെ മെഗാസ്റ്റാര്‍ കൊച്ചിയിലെത്തും. നിലവില്‍ ചെന്നൈയിലാണ് അദ്ദേഹം ഉള്ളത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കേരളത്തിലെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മമ്മൂട്ടി തിരിച്ചെത്തിയ ശേഷമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal and Tharun Moorthy: 'പ്ലീസ് ഞാനൊരു മുത്തം തന്നോട്ടെ'; മോഹന്‍ലാലിനോടു തരുണ്‍ (വീഡിയോ)