Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്മർ നാളെയെത്തും, പിന്നാലെ പത്മിനി: ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇങ്ങനെ

നെയ്മർ നാളെയെത്തും, പിന്നാലെ പത്മിനി: ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇങ്ങനെ
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:53 IST)
തിയേറ്റര്‍ റിലീസുകളെ പോലെ തന്നെ ആളുകള്‍ കാത്തിരിക്കുന്ന റിലീസുകളാണ് ഒടിടി റിലീസുകളും. തിയേറ്ററുകളില്‍ സിനിമയെത്തി അധികം വൈകാതെ തന്നെ ഒടിടി റിലീസ് ഉണ്ടാവും എന്നതിനാല്‍ തന്നെ പലപ്പോഴും പല സിനിമകളുടെ തിയേറ്റര്‍ കാഴ്ചകളും ആളുകള്‍ ഒഴിവാക്കുക പതിവാണ്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ വലിയ വിജയങ്ങളായ പല സിനിമകളുടെയും ഒടിടി റിലീസ് നീളാറുണ്ട്. ഓഗസ്റ്റ് മാസത്തില്‍ നെയ്മറും പത്മിനിയുമടക്കം ഒരുപാട് ചിത്രങ്ങളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്.
 
മലയാളത്തില്‍ ഒരു നാടന്‍ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമായൊരുക്കിയ നെയ്മര്‍ ഓഗസ്റ്റ് 8ന് ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നു. മലയാളത്തെ കൂടാതെ തമിഴിലെയും ഹിറ്റ് ചിത്രങ്ങള്‍ ഈ ആഴ്ച റിലീസ് ചെയ്യുന്നുണ്ട്.
 
നെയ്മര്‍: ഓഗസ്റ്റ് 8: ഡിസ്‌നി ഹോട്ട്സ്റ്റാര്‍
 
മാവീരന്‍: ഓഗസ്റ്റ് 11: ആമസോണ്‍ െ്രെപം
 
മണ്ടേല എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മഡോണ്‍ അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. തമിഴ്‌നാടില്‍ വലിയ വിജയമായിരുന്നു ചിത്രം.
 
പദ്മിനി: ഓഗസ്റ്റ് 11: നെറ്റ്ഫ്‌ലിക്‌സ്
 
കുഞ്ചാക്കോ ബോബന്‍,അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സെന്ന ഹെഗ്‌ഡെയാണ്. മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
 
പോര്‍ തൊഴില്‍: ഓഗസ്റ്റ് 11: സോണി ലിവ്
 
ശരത്കുമാര്‍, അശോക് സെല്‍വന്‍,നിഖില വിമല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ത്രില്ലര്‍ ചിത്രം. ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പന്ദന മൂന്ന് മാസത്തിനിടെ കുറച്ചത് 16 കിലോ, താരത്തിന്റെ മരണത്തിന് കാരണം അശാസ്ത്രീയമായ ഡയറ്റെന്ന് സൂചന