Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നഡ സിനിമയെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി, നടി സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കന്നഡ സിനിമയെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി, നടി സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (14:33 IST)
കന്നഡ നടി സ്പന്ദന(35) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കിസ്മത്, അപൂര്‍വ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം നടന്‍ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. ബാങ്കോക്കില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സമയത്ത് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയുടെയും വിജയരാഘവേന്ദ്രയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നഡ താരങ്ങളായ ചിരഞ്ജീവി സര്‍ജ, പുനീത് രാജ് കുമാര്‍ എന്നിവര്‍ ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളുടെ വര്‍ധനവ് ആശങ്കകള്‍ ഉയര്‍ത്തുന്നതിനിടെയാണ് സ്പന്ദനയുടെയും മരണം. പതിനാറാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ 19 ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൊറര്‍ ചിത്രത്തില്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ മമ്മൂട്ടി, നായകന്‍ അര്‍ജുന്‍ അശോകന്‍