Webdunia - Bharat's app for daily news and videos

Install App

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിവിന്‍ പോളിയും?

നടന്‍ ആരാണെന്ന് വ്യക്തമാക്കാതെ തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

നിഹാരിക കെ.എസ്
ബുധന്‍, 4 ജൂണ്‍ 2025 (11:02 IST)
ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബെൻസ്. രാഘവ ലോറന്‍സ് ആണ് നായകൻ. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും അഭിനയിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ നടന്‍ ആരാണെന്ന് വ്യക്തമാക്കാതെ തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
 
തലമുടി അല്‍പ്പം നീട്ടി വളര്‍ത്തി, താടി വച്ചിരിക്കുന്ന ഈ നടന്‍ നിവിന്‍ പോളിയാണ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ എഴുതിയിരിക്കുന്നത്. You are ‘N’ot Ready for this എന്നാണ് ചിത്രം പങ്കുവച്ച് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍ എഴുതിയത്.
 
ഇതില്‍ എന്‍ എന്ന അക്ഷരം ഹൈലൈറ്റ് ചെയ്തത് നിവിന്‍ പോളിയെ സൂചിപ്പിച്ചു കൊണ്ടാണ് എന്ന കമന്റുകളാണ് നിറയുന്നത്. നിവിന്‍ വണ്ണം കുറച്ച് രൂപമാറ്റം നടത്തിയത് ബെന്‍സ് സിനിമയ്ക്ക് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ എത്തുന്നുണ്ട്. നിവിൻ പോളി ആണെങ്കിൽ എൽ.സി.യു വമ്പൻ ഗ്യാങ് തന്നെയാകുമെന്നും വരും സിനിമകളിൽ ഈ വില്ലന്മാരെയൊക്കെ ലോകേഷ് എങ്ങനെയാകും പ്രെസന്റ് ചെയ്യുക എന്നത് കാണാനുള്ള ആകാംഷയിലുമാണ് ആരാധകർ. 
 
എന്റെ യൂണിവേഴ്സിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ലോകേഷ് തന്നെയാണ് രാഘവയെ അവതരിപ്പിച്ചത്. ബുള്ളറ്റില്‍ മുഖം മൂടുന്ന ചുവന്ന ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബെന്‍സിന്റെ വാണ്ടഡ് പോസ്റ്ററിനൊപ്പമാണ് വീഡിയോ. പിന്നാലെയാണ് ഹോട്ടലില്‍ മീന്‍ വൃത്തിയാക്കുന്ന രാഘവ ലോറന്‍സിന്റെ മുഖം തെളിയുന്നത്. മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്നതായാണ് രാഘവയെ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments