മഞ്ജു വാര്യരും നിവിൻ പോളിയും ഒരുമിക്കുന്നു, ചർച്ചകൾ പുരോഗമിക്കുന്നു
മഞ്ജു വാര്യരുമൊത്ത് ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് നടൻ നിവിൻ പോളി വ്യക്തമാക്കുന്നു.
തമിഴിൽ അടുത്തിടെ നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയത്. എല്ലാം ഹിറ്റ് സിനിമകളായിരുന്നു. മലയാളത്തിൽ ഏറെ കാലത്തിന് ശേഷം മഞ്ജു ചെയ്ത സിനിമയായിരുന്നു എമ്പുരാൻ. ഇപ്പോഴിതാ, മഞ്ജു വാര്യരുമൊത്ത് ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് നടൻ നിവിൻ പോളി വ്യക്തമാക്കുന്നു.
മഞ്ജു വാര്യർ ഒന്നിച്ച് ഒരു സിനിമയുടെ പ്ലാനിംഗ് നടക്കുന്നുണ്ടെന്ന് നിവിൻ പോളി. എല്ലാം ഒത്തുവന്നാൽ ദൈവം അനുഗ്രഹിച്ചാലും സിനിമ ഉണ്ടാകുമെന്ന് നിവിൻ പറഞ്ഞു. കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഒരുപാട് കാലത്തിന് ശേഷമാണ് മഞ്ജു ചേച്ചിയെ കാണുന്നത്. മെസ്സേജ് അയക്കാറുണ്ടെങ്കിലും അധികം കാണാറില്ല. ഇപ്പോൾ ഒരുമിച്ചൊരു സിനിമയുടെ പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ദൈവം അനുഗ്രഹിച്ചാൽ ഒരുമിച്ചൊരു പടം ചെയ്യാൻ പറ്റും,'നിവിൻ പോളി പറഞ്ഞു.
പരിപാടിയിലെ നിവിന്റെ ലുക്കും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പഴയ ഫോമിലേക്ക് നിവിൻ തിരിച്ചെത്തുന്നുവെന്നും മികച്ച സിനിമകൾ ഇനി പ്രതീക്ഷിക്കാം എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഡിയർ സ്റ്റുഡന്റസ്, ബേബി ഗേൾ അടക്കം നിരവധി സിനിമകളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.