Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവർഷത്തിൽ തടി കുറച്ചത് വെറുതെയല്ല, നിവിൻ പോളി രണ്ടും കൽപ്പിച്ച് തന്നെ, നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാൻ ബിഗ് ബജറ്റ് ചിത്രം

Nivin pauly

അഭിറാം മനോഹർ

, വ്യാഴം, 9 ജനുവരി 2025 (13:18 IST)
Nivin pauly
പുതുവര്‍ഷത്തില്‍ നിവിന്‍ പോളി ആരാധകരെ ഏറ്റവും ആഹ്‌ളാദഭരിതരാക്കിയ ഒന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍. ഏറെനാളായി ശരീരഭാരം ഉയര്‍ന്നതിനാല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും താരം നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ വെറുതെയല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ സിനിമയില്‍ നിവിന്‍ പോളി നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
2025ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. സിനിമ ആര് സംവിധാനം ചെയ്യുമെന്നതടക്കമുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവരും. 2024ല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ, വിനീത് ശ്രീനിവാസന്‍ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളിലാണ് നിവിന്‍ അഭിനയിച്ചത്. 2025ല്‍ ജൂഡ് ആന്റണിക്കൊപ്പവും എബ്രിഡ് ഷൈനിനൊപ്പവും നിവിന് സിനിമകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനിടയിലാണ് അണിയറയില്‍ നിവിനെ വെച്ച് ബിഗ് ബജറ്റ് സിനിമയൊരുങ്ങുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായി; കണക്കിനു കൊടുത്ത് ഹണി റോസ്