Publish Date: Thu, 11 Aug 2022 (09:03 IST)
Updated Date: Thu, 11 Aug 2022 (09:04 IST)
രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നടി ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
' 'ന്നാ താന്‍ കേസ് കൊട്' ഇന്ന് തിയ്യേറ്ററുകളിലേയ്ക്ക്! എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും ആശംസകള്‍...സ്‌നേഹം'-ഉണ്ണിമായ കുറിച്ചു.
ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.