Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kunchako Boban Film 'Nna Thaan Case Kodu': 'നടന്നുപോകുന്നവര്‍ക്കും റോഡില്‍ അവകാശമുണ്ട് സാറേ'; തിയറ്ററുകളില്‍ കൊടുങ്കാറ്റായി ചാക്കോച്ചന്റെ ശബ്ദം

റോഡിലെ കുഴിയുടെ പൂര്‍ണ ഉത്തരവാദിത്തം പൊതുമരാമത്ത് മന്ത്രിക്കാണെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്‌നിക്കേണ്ട മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണെന്നും രാജീവന്‍ കോടതിയില്‍ ശക്തമായി വാദിക്കുന്നു

Kunchako Boban Film 'Nna Thaan Case Kodu': 'നടന്നുപോകുന്നവര്‍ക്കും റോഡില്‍ അവകാശമുണ്ട് സാറേ'; തിയറ്ററുകളില്‍ കൊടുങ്കാറ്റായി ചാക്കോച്ചന്റെ ശബ്ദം
, വ്യാഴം, 11 ഓഗസ്റ്റ് 2022 (14:38 IST)
Nna Thaan Case Kodu Movie Review: സമകാലിക രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ് കേരളത്തിലെ റോഡുകള്‍. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരി റോഡുകളുടെ പേരില്‍ വഴക്കടിക്കുമ്പോള്‍ പല നിരത്തുകളിലായി പൊലിയുന്നത് നൂറുകണക്കിനു മനുഷ്യ ജീവനുകളാണ്. ഈ വിഷയത്തെ വളരെ സരസമായും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലും അവതരിപ്പിച്ചിരിക്കുകയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. 
 
മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് 'ന്നാ താന്‍ കേസ് കൊട്' എഴുതി ചേര്‍ക്കപ്പെടുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ വളരെ രസകരമായാണ് ചിത്രം കഥ പറയുന്നത്. തന്റെ ദുരവസ്ഥയുടെ മൂലകാരണം റോഡിലെ കുഴിയാണെന്ന് വാദിക്കുന്ന രാജീവന്‍ എന്ന യുവാവ് തനിക്ക് നീതി കിട്ടാന്‍ വേണ്ടി നടത്തുന്ന നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. 
 
റോഡിലെ കുഴിയുടെ പൂര്‍ണ ഉത്തരവാദിത്തം പൊതുമരാമത്ത് മന്ത്രിക്കാണെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്‌നിക്കേണ്ട മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണെന്നും രാജീവന്‍ കോടതിയില്‍ ശക്തമായി വാദിക്കുന്നു. ഈ കോടതി രംഗങ്ങളാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം. കോര്‍ട്ട് റൂം ഡ്രാമയാണ് സിനിമയെ പ്രേക്ഷകരുമായി ഏറ്റവും അടുപ്പിക്കുന്നത്. സാധാരണക്കാരനായ രാജീവന്‍ നീതിക്കായി കോടതിയില്‍ നടത്തുന്ന പ്രയത്‌നങ്ങളും അതിനിടയിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. 
 
കോടതി റൂമില്‍ നിന്നുയരുന്ന രാജീവന്റെ ശബ്ദം എല്ലാ പ്രേക്ഷകരേയും ചിന്തിപ്പിക്കുന്നതാണ്, ഭരണ വര്‍ഗ്ഗത്തിന്റെ നെഞ്ചില്‍ ആഞ്ഞു തറയ്ക്കുന്നുണ്ട്. കൊടി വെച്ച കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമല്ല നടന്നുപോകുന്ന സാധാരണക്കാരനും വേണ്ടിയുള്ളതാണ് നാട്ടിലെ റോഡുകളെന്ന് രാജീവന്‍ പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട്. എല്ലാ സുരക്ഷിതത്വത്തോടും പൊതുനിരത്തില്‍ സഞ്ചരിക്കുക എന്നത് ഭരണവര്‍ഗം ജനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അത് ജനങ്ങളുടെ അവകാശമാണെന്ന് വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട് രാജീവനും 'ന്നാ താന്‍ കേസ് കൊട്' എന്ന മനോഹര ചിത്രവും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nna thaan Case Kodu Review: വന്നവരും പോയവരും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ; തിയറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടി ആക്ഷേപഹാസ്യ ചിത്രം 'ന്നാ താന്‍ കേസ് കൊട്'