Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നേര്' നാളെ തന്നെ; റിലീസിനു വിലക്കില്ല

No Release ban for Mohanlal film Neru
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (12:40 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' നാളെ തന്നെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റിലീസ് തടയാന്‍ കോടതി വിസമ്മതിച്ചു. 
 
അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ തിരക്കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയതെന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 
 
മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ചു വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നസ്രിയയുടെ പ്രായം എത്രയെന്ന് അറിയാമോ ?