Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമേഷ് പിഷാരടിയുടെ സിനിമയ്ക്കായി ശബ്ദമുയര്‍ത്തി സിനിമാലോകം,'നോ വേ ഔട്ട്' കണ്ട് നാദിര്‍ഷയും അനൂപ് മേനോനും

NOWAYOUT Official Trailer | Nithin Devidas | Ramesh Pisharady | Remosh | Dharmajan bolgatty | Basil

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഏപ്രില്‍ 2022 (14:56 IST)
നടന്‍ രമേഷ് പിഷാരടി നായകനായെത്തിയ പരീക്ഷണ ചിത്രം 'നോ വേ ഔട്ട്' പ്രദര്‍ശനം തുടരുകയാണ്. സിനിമയ്‌ക്കെതിരെ ഉയരുന്ന പ്രചാരണങ്ങള്‍ക്കെതിരെ സിനിമാലോകം. സംവിധായകരും നടന്മാരുമായ അനൂപ് മേനോനും നാദിര്‍ഷയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. 
'സിനിമ സ്വപ്നം കണ്ടു നടന്ന പുതിയ ഒരു സംവിധായകനും കുറേ ചെറുപ്പക്കാരും ചേര്‍ന്ന് രമേഷ് പിഷാരടിയെപ്പോലെ ഹാസ്യ വേദികളില്‍ നിന്നും സിനിമയിലെത്തിയ ഒരു നടനെ വെച്ച് വളരെ റിസ്‌ക്കിയായിട്ടുള്ള ഒരു പരീക്ഷണ ചിത്രത്തിന് മുതിര്‍ന്നത് വലിയ കാര്യം തന്നെ ആണ്.
താരതമ്യങ്ങളോ, മുന്‍വിധികളോ ഇല്ലാതെ കണ്ടത് കൊണ്ടാകണം ഈ ചിത്രം എനിക്കിഷ്ടപ്പെട്ടു.( അഭിപ്രായം തികച്ചും വ്യക്തിപരം.)'-നാദിര്‍ഷ കുറിച്ചു 
 
'No way out കണ്ടു. ചില സിനിമാ ശ്രമങ്ങള്‍, പരീക്ഷണങ്ങള്‍ അതെല്ലാം അംഗീരിക്കേണ്ടത് തന്നെയാണ്. മലയാളം പോലൊരു ഭാഷയില്‍ ഈ ചെറിയ ബഡ്ജറ്റില്‍ ഇങ്ങേയൊരു ചിത്രമൊരുക്കിയ നിതിന്‍ ദേവീദാസ് എന്ന സംവിധായകുനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദങ്ങള്‍'- അനൂപ് മേനോനും കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ ബോളിവുഡിലേക്ക്