Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്റെ ആഗ്രഹം, രണ്ടാഴ്ചയ്ക്കുള്ളില്‍ 10 മില്യണ്‍ കാഴ്ചക്കാര്‍,ജനഗണമന ട്രെയിലര്‍ തരംഗമാകുന്നു

സംവിധായകന്റെ ആഗ്രഹം, രണ്ടാഴ്ചയ്ക്കുള്ളില്‍ 10 മില്യണ്‍ കാഴ്ചക്കാര്‍,ജനഗണമന ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഏപ്രില്‍ 2022 (08:55 IST)
10 മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതല്‍ ജനഗണമന ട്രെയിലര്‍ കണ്ടുകഴിഞ്ഞു. 9 മില്യണ്‍ കാഴ്ചക്കാര്‍ കടന്നപ്പോള്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ ഉള്ളിലെ ആഗ്രഹമായിരുന്നു തന്റെ ട്രെയിലര്‍ 10 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ട് കാണണമെന്നത്. അത് യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് സംവിധായകന്‍. രണ്ടാഴ്ചക്കുള്ളിലാണ് ഈ സ്വപ്ന നേട്ടം ചിത്രം കൈവരിച്ചത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഏപ്രില്‍ 28 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം; ക്ഷണം വെറും 28 പേര്‍ക്ക് !