Select Your Language

Notifications

webdunia
webdunia
webdunia
webdunia

Roja: 'അന്ന് എന്നെ കണ്ട് വിജയ് ഞെട്ടി, തുറന്നു പറഞ്ഞു': അതോടെയാണ് അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തിയതെന്ന് റോജ

ടെലിവിഷൻ രം​ഗത്തേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും റോജ ചുവട് മാറ്റി.

Roja

നിഹാരിക കെ.എസ്

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (14:45 IST)
ഒരുകാലത്ത് സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് റോജ. തമിഴിലും മലയാളത്തിലും മികച്ച വേഷങ്ങൾ റോജയെ തേടിയെത്തിയിരുന്നു. പിൽക്കാലത്ത് നായികനിരയിൽ നിന്നും റോജ മാറി. എന്നാൽ പ്രാധാന്യമില്ലാത്ത റോളുകളിൽ റോജ തുടർന്നില്ല. ടെലിവിഷൻ രം​ഗത്തേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും ചുവട് മാറ്റി.
 
നടൻ വിജയ്നെക്കുറിച്ച് റോജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നെഞ്ചിനിലെ എന്ന സിനിമയിൽ വിജയ്ക്കൊപ്പം ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്. വിജയുടെ പിതാവ് ചന്ദ്രശേഖറിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു അത്. വിജയ് ആരോടും സംസാരിക്കില്ല. വരും, ഡാൻസ് ചെയ്യും, പോകും. വിജയുടെ പിതാവ് അവൻ നിങ്ങളോട് സംസാരിച്ചോ എന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ വിജയ് എനിക്കരികിൽ വന്നു. 
 
പിന്നീട് വിജയ് എന്റെ കല്യാണത്തിന് വന്നു. വിജയുടെ അമ്മയ്ക്ക് എന്നെ വളരെ ഇഷ്ടമാണ്. പക്ഷെ വിജയ്ക്കൊപ്പം അധികം സംസാരിച്ചിട്ടേ ഇല്ല. വർഷങ്ങൾക്ക് ശേഷം വിജയുടെ കാവലൻ എന്ന സിനിമയിൽ അസിന്റെ അമ്മയായി അഭിനയിച്ചു. വിജയ് എന്നെ കണ്ട് അത്ഭുതപ്പെട്ടു. 
 
റോജ മാഡം ഒരിക്കലും അമ്മ വേഷം ചെയ്യില്ലെന്ന് പറഞ്ഞു. എന്താണ് നിങ്ങൾ ചെയ്യുന്നത് മാഡം, എന്നോടൊപ്പം ഡാൻസ് ചെയ്ത നിങ്ങൾക്ക് എങ്ങനെയാണ് എന്റെ അമ്മായിയമ്മയായി അഭിനയിക്കാനാകുക. വിജയ്ക്ക് ഇങ്ങനെ ഞെ‌ട്ടലുണ്ടായെങ്കിൽ ആളുകൾക്ക് എത്ര മാത്രം ഞെട്ടലുണ്ടാകും. അതുകാെണ്ട് താൻ അമ്മ വേഷങ്ങൾ ചെയ്യുന്നത് അന്ന് നിർത്തിയെന്നും റോജ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kunchacko Boban: ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടുമൊന്നിക്കുന്നു