Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ahaana Krishna: രണ്ടുപേരും വിൽക്കുന്നത് ഒരേ സാരി, തീവില ഇട്ട് അഹാന; ചോദ്യം ചെയ്തവരെ ബ്ലോക്ക് ചെയ്ത് നടി

Social media criticizes Ahaana

നിഹാരിക കെ.എസ്

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (11:56 IST)
അടുത്തിടെയാണ് നടി അഹാനയും അമ്മയും സഹോദരിമാരും ചേർന്ന് പുതിയ വസ്ത്ര ബ്രാന്റിന് തുടക്കം കുറിച്ചത്. സിയ ബൈ അഹാദിഷിക എന്നാണ് ബ്രാൻഡിന്റെ പേര്. സാരികൾക്ക് വില കൂടുതൽ ആണെന്നതായിരുന്നു ഏറെ കേട്ട വിമർശനം. സാധാരണക്കാർക്ക് താങ്ങില്ലെന്നും അയ്യായിരത്തിൽ കുറവ് വിലയുള്ള സാരികൾ ഒന്നും ഇവർ വിൽക്കുന്നില്ല.
 
കാരണം കഴിഞ്ഞ ദിവസം പുതിയ കലക്ഷനുകൾ സൈറ്റിൽ ഡ്രോപ്പ് ചെയ്തപ്പോഴും എല്ലാത്തിനും വൻ വിലയാണ് ഇട്ടിരിക്കുന്നത്. അതിൽ 14999 രൂപ വിലയുള്ള ടിഷ്യു സാരി കഴിഞ്ഞ ദിവസം മുതൽ ചർച്ച വിഷയമാണ്. അതിന് കാരണം ഇതേസെയിം സാരി നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ ബൊട്ടീക്കായ കാഞ്ചീവരത്തിൽ വിൽക്കുന്നത് 9500 രൂപയ്ക്കാണ് എന്നതാണ്. 
 
പാറ്റേൺ, മെറ്റീരിയൽ, നിറം എല്ലാം സമാനമാണ്. ആര്യയുടെ സോഷ്യൽമീഡിയ പേജിൽ ഇതേ സാരി കണ്ടതോടെ അഹാനയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ‌ വില കൂട്ടിയിരിക്കുന്നതിനെ കുറിച്ച് ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നാൽ വിമർശിച്ചതിന് അഹാന തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും ചിലർ കുറിച്ചു. ആര്യയും അഹാനയും എല്ലാം തമിഴ്നാട്ടിലെ നെയ്ത്തുകാരിൽ നിന്നാണ് സാരികൾ വാങ്ങുന്നത് എന്ന് വേണം മനസിലാക്കാൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kilukkam: കിലുക്കത്തിൽ നായികയാകേണ്ടിയിരുന്നത് രേവതി അല്ല, മറ്റൊരു സൂപ്പർതാരം!