75 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ.2021 ഫെബ്രുവരി 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത വന്‍ വിജയമായി മാറി. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു.
സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസും മിഥുന്‍ മാനുവല്‍ തോമസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രണ്ടാം ഭാഗം കാണുവാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു.
വിനായകന്‍, ബാലു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ഓപ്പറേഷന്‍ ജാവയിലെ പ്രധാന താരങ്ങള്‍.