Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് വീണ്ടും നഷ്‌ടം, ഡ്രൈവിംഗ് ലൈസന്‍സ് വമ്പന്‍ ഹിറ്റ്; റീമേക്കിനായി അന്യഭാഷാ സൂപ്പര്‍താരങ്ങള്‍ !

സാനിയ മുരളി
വെള്ളി, 27 ഡിസം‌ബര്‍ 2019 (11:23 IST)
ക്രിസ്‌മസ് റിലീസുകളില്‍ മഹാവിജയം നേടുകയാണ് പൃഥ്വിരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും തകര്‍ത്തഭിനയിച്ച സിനിമ കുടുംബപ്രേക്ഷകരെയും യുവപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചാണ് മുന്നേറുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ സച്ചിയാണ്.
 
ഒരു യൂണിവേഴ്‌സല്‍ സ്റ്റോറിലൈന്‍ ഉണ്ടെന്നതാണ് അന്യഭാഷയിലെ സിനിമാക്കാരെയും ഡ്രൈവിംഗ് ലൈസന്‍സിലേക്ക് അടുപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി റീമേക്കുകള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓരോ ഭാഷയിലെയും സൂപ്പര്‍താരങ്ങളാണ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റിനായി സമീപിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 
 
ഒരു സൂപ്പര്‍താരവും അയാളുടെ ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മിലുള്ള ബന്ധത്തിന്‍റെ രസകരമായ ആവിഷ്‌കാരമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ആദ്യം മമ്മൂട്ടിക്കായി ആലോചിച്ച ഈ കഥ പിന്നീട് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
 
ക്രിസ്‌മസ് റിലീസുകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് തന്നെയാണ് തിയേറ്ററുകളില്‍ മിന്നുന്ന വിജയം നേടുന്നത്. മഞ്‌ജു വാര്യരുടെ പ്രതി പൂവന്‍‌കോഴിയും വിജയമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments