Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഫീസർ ഓൺ ഡ്യൂട്ടിയും ഡ്രാഗണും, ഈ ആഴ്ചയിൽ സർപ്രൈസ് ഒടിടി റിലീസുകൾ

ഓഫീസർ ഓൺ ഡ്യൂട്ടിയും ഡ്രാഗണും, ഈ ആഴ്ചയിൽ സർപ്രൈസ് ഒടിടി റിലീസുകൾ

അഭിറാം മനോഹർ

, ചൊവ്വ, 18 മാര്‍ച്ച് 2025 (20:59 IST)
സിനിമാ റിലീസുകള്‍ പോലെ തന്നെ ഒടിടിയില്‍ സിനിമ വന്ന ശേഷം കാണാമെന്ന് പറയുന്ന പ്രേക്ഷകര്‍ ഇന്ന് വ്യാപകമാണ്. അതിനാല്‍ തന്നെ ഓരോ ആഴ്ചയും തിയേറ്ററ് റിലീസുകളെ പോലെ തന്നെ ഒടിടി റിലീസുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഒന്നിലേറെ ഹിറ്റ് സിനിമകളാണ് എത്തുന്നത്. അവയുടെ റിലീസ് തീയതിയും ഏത് പ്ലാറ്റ്‌ഫോമില്‍ കാണാനാകുമെന്നും നോക്കാം.
 
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി
 
 കുഞ്ചാക്കോ ബോബന്‍, പ്രിയാമണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ മാര്‍ച്ച് 20 മുതലാണ് ഒടിടിയില്‍ ലഖ്യമാവുക. നെറ്റ്ഫ്‌ലിക്‌സാണ് സിനിമ സ്ട്രീമിംഗ് ചെയ്യുക. സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാവും. ജീത്തു അഷ്‌റഫാണ് സിനിമയുടെ സംവിധായകന്‍.
 
ഡ്രാഗണ്‍
 
 പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വന്ത് മാരിമുത്തു രചനയും സംവിധാനവും ചെയ്ത സിനിമ നെറ്റ്ഫ്‌ലിക്‌സിലൂടെ മാര്‍ച്ച് 21നാണ് റിലീസിനെത്തുക. തമിഴ്, ഹിന്ദി,തെലുങ്ക്,കന്നഡ,മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചെറിയ ബജറ്റില്‍ എത്തി ബോക്‌സോഫീസില്‍ 120+ കോടി കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്കായിരുന്നു.
 
 അനോറ
 
ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങിയ അനോറ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്. മൈക്കി മാഡിസണാണ് സിനിമയിലെ നായിക കഥാപാത്രമായ അനോറയെ അവതരിപ്പിക്കുന്നത്.
 
ടെസ്റ്റ്
 
നയന്‍താര, മാധവന്‍, സിദ്ധാര്‍ഥ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ ഏപ്രില്‍ 3നാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെത്തുന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാപ്പനീസ് പോൺ താരം മതം മാറി ഇസ്ലാമായി, പർദ്ദ ധരിച്ച് ഇഫ്താർ വിരുന്നിൽ