Webdunia - Bharat's app for daily news and videos

Install App

രായനും കൽക്കിയും ഒടിടി റിലീസിന്, എവിടെ കാണാം?

അഭിറാം മനോഹർ
വ്യാഴം, 22 ഓഗസ്റ്റ് 2024 (16:35 IST)
Raayan
ചലച്ചിത്ര പ്രേമികള്‍ക്ക് ആഘോഷമാക്കാനായി ഈ ആഴ്ചയും ഒടിടി റിലീസിന് തയ്യാറെടുത്ത് പുത്തന്‍ സിനിമകള്‍. കോമഡി,ത്രില്ലര്‍,റൊമാന്‍സ് ജോണറുകളിലായി വിവിധ സിനിമകളാണ് ഈ ആഴ്ച പ്രേക്ഷകരിലേക്കെത്തുന്നത്. തിയേറ്ററുകളില്‍ വലിയ വിജയമായ ധനുഷ് സിനിമയായ രായനും പ്രഭാസ് ചിത്രമായ കല്‍കിയുമാണ് ഈ ആഴ്ചത്തെ പ്രധാന റിലീസുകള്‍.
 
കല്‍കി 2898 എ ഡി( ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്): ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ നിന്നും 1000 കോടിയിലധികം കളക്ട് ചെയ്ത സിനിമ ഓഗസ്റ്റ് 22 മുതലാണ് ഒടിടിയിലെത്തുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍ എന്ന് തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. സിനിമയുടെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലും തമിഴ്,തെലുങ്ക്,കന്നഡ,മലയാളം പതിപ്പുകള്‍ ആമസോണ്‍ പ്രൈമിലും കാണാനാകും.
 
 ധനുഷിന്റെ സിനിമാ കരിയറിലെ അന്‍പതാമത് സിനിമയായി വന്ന രായന്‍ ഓഗസ്റ്റ് 23ന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുക. ധനുഷിനൊപ്പം കാളിദാസ് ജയറാം,അപര്‍ണ ബാലമുരളി,സുന്ദീപ് കിഷന്‍,എസ് ജെ സൂര്യ,ദുഷറ തുടങ്ങിയ താരങ്ങളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.
 
 കുഞ്ചാക്കോ ബോബബ് നായകായി എത്തിയ കോമഡി സര്‍വൈവല്‍ ഡ്രാമയായ ഗ്ര്‍ര്‍ ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ നിലവില്‍ ലഭ്യമാണ്. 2018ല്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഒരാള്‍ സിംഹത്തിന്റെ കൂട്ടില്‍ വീണ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments