Select Your Language

Notifications

webdunia
webdunia
webdunia
webdunia

Padakkalam Box Office Collection; ബോക്സ് ഓഫീസിൽ സർപ്രൈസ് ഹിറ്റടിച്ച് 'പടക്കളം'; ഇതുവരെ നേടിയത്

മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ശ്രദ്ധ നേടുന്നത്.

Padakkalam Movie Box office Collection Report

നിഹാരിക കെ.എസ്

, വെള്ളി, 16 മെയ് 2025 (15:03 IST)
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും നല്ല പ്രകടനം കാഴ്ചവെക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ശ്രദ്ധ നേടുന്നത്. 
 
ചിത്രത്തിന്റെ എഴുത്തിനും പ്രകടനങ്ങൾക്കും ഹ്യൂമറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും 5.25 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും ചിത്രം 4.68 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രത്തിന് എങ്ങും മികച്ച പർത്തികരണമാണ് ലഭിച്ചത്. തുടർന്ന് കൂടുതൽ സ്‌ക്രീനുകൾ ഉൾപ്പെടുത്തുകയായിരുന്നു. 
 
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേര്‍ന്നാണ് നിർമാണം. ക്യാമ്പസ് പശ്ചാത്തലമായുള്ള ഒരു ഫാന്‍റസി കോമഡി ചിത്രമാണിത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മീനാക്ഷിക്ക് മാത്രമാണ് കുടുംബത്തിൽ ദിവസ വരുമാനം ഉള്ളത്'; മകളെ കുറിച്ച് ദിലീപ് പറയുന്നു