Param Sundari Danger Song: ശരിക്കും ഡെയ്ഞ്ചർ തന്നെ, നിന്നെകൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?, പരം സുന്ദരിയിലെ പാട്ടിന് നേരെ വിമർശനവുമായി മലയാളികൾ
						
		
						
				
സിനിമയുടെ കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കേരളത്തിലായിരുന്നു. ആലപ്പുഴയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
			
		          
	  
	
		
										
								
																	ജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളിലെത്തുന്ന പരം സുന്ദരിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. സാലിനി ഉണ്ണികൃഷ്ണന്‍ ഫ്രം ട്രിവാന്‍ഡ്രത്തിന് ശേഷമെത്തിയ തേക്കപ്പെട്ട സുന്ദരിയും മലയാളത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിലാണ് ആരാധകര്‍ക്കിടയില്‍ വിമര്‍ശനത്തിന് കാരണമായത്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി എത്തുന്നത്.
 
 			
 
 			
			                     
							
							
			        							
								
																	
									
										
										
								
																	
	സിനിമയുടെ കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കേരളത്തിലായിരുന്നു. ആലപ്പുഴയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഇപ്പോഴിതാ ട്രെയ്ലര്‍ റിലീസിന് ശേഷം ഇറങ്ങിയ പരമസുന്ദരിയിലെ ഗാനമാണ് വീണ്ടും ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഡെയ്ഞ്ചര്‍ സോങ് ശരിക്കും ഡെയ്ഞ്ചര്‍ തന്നെയെന്നാണ് മലയാളികള്‍ പറയുന്നത്. ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡെയ്ഞ്ചര്‍ എന്ന വരികളോടെയാണ് സിനിമയില്‍ ഗാനം ആരംഭിക്കുന്നത്. പാട്ടില്‍ കേരളത്തനിമയില്ലെന്നും ജാന്‍വിയുടെ കഥാപാത്രത്തിന്റെ വേഷം പോലും മലയാളി പെണ്‍കുട്ടികളുടേതല്ലെന്നും വിമര്‍ശകര്‍ പറയുന്നു. ഒരു ദുരന്തത്തില്‍ നിന്നും കരകയറുമ്പോഴാണ് അടുത്ത ദുരന്തവും സാരിയും മുല്ലപ്പൂവുമായി എത്തിയിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.