കൊച്ചി: നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്‌തതിൽ യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരെയാണ് മരട് പോലീസ് കേസെടുത്തത്.
പിന്തുടർന്ന് ശല്യം ചെയ്‌തെന്ന് കാണിച്ച് പാർവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.