Publish Date: Thu, 16 Mar 2023 (10:56 IST)
Updated Date: Thu, 16 Mar 2023 (11:05 IST)
നഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാന്‍ ഉണ്ടായിരുന്ന ബോളിവുഡ് സിനിമ ലോകത്തിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പുതിയ ഉണര്‍വ് നല്‍കി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തുകയും ചെയ്തിരുന്നു. ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ 50 ദിവസത്തെ തിയേറ്ററുകളിലെ പ്രദര്‍ശനവും കഴിഞ്ഞ് മുന്നേറുകയാണ്.ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍.
റിലീസ് ചെയ്ത് 56 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും എന്നും പറയപ്പെടുന്നു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.