Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോപ്പിന്റെ സഹായത്തോടെ അല്ല,ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം,കേരളജനത ആക്ഷന്‍ ഹീറോയേ അംഗീകരിച്ചെന്ന് വിനയന്‍

Pathonpatham Noottandu  PATHONPATHAM NOOTTANDU - OFFICIAL TRAILER | Vinayan | Siju Wilson | Chemban Vinod | Gokulam Gopalan

കെ ആര്‍ അനൂപ്

, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (10:01 IST)
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടവര്‍ ഒരേപോലെ ചോദിച്ചു സിജു വില്‍സണ്‍ ണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പ് ഉപയോഗിച്ചാണോ എന്നത്. അതിനെല്ലാം മറുപടി നല്‍കുകയാണ് സംവിധായകന്‍ വിനയന്‍.
 
'മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസള്‍ട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്'- വിനയന്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kayadu Lohar | മലയാളം പഠിച്ചത് ഓണ്‍ലൈനായി,പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി,പൂനെ സ്വദേശി,നടി കയാദു ലോഹറിന്റെ പ്രായമെത്രയെന്നറിയാമോ ?