Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പായൽ ഘോഷിന് നേരെ അതിക്രമം, ആസിഡ് ആക്രമണമെന്ന് താരം

നടി പായൽ ഘോഷിന് നേരെ അതിക്രമം, ആസിഡ് ആക്രമണമെന്ന് താരം
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (16:21 IST)
മുഖം മൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് നടി പായൽ ഘോഷ്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു.
 
ഞായറാഴ്ച രാത്രി 10 നാണ് സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ ആസിഡ് കുപ്പികളുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞതോടെ അവർ പിന്മാറി. നടി പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുള്ളതായും നടി കൂട്ടിചേർത്തു.
 
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായല്‍ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് പോലീസ് കേസും താരം നൽകിയിരുന്നു. എന്നാൽ പായലിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു അനുരാഗ് പോലീസിൽ നൽകിയ മൊഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂക്കയുടെ പ്രിയപ്പെട്ട അപ്പാപ്പന്‍, വീട്ടിലെ സന്തോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ മരണം; വിതുമ്പി മിയ