Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂക്കയുടെ പ്രിയപ്പെട്ട അപ്പാപ്പന്‍, വീട്ടിലെ സന്തോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ മരണം; വിതുമ്പി മിയ

ലൂക്കയുടെ പ്രിയപ്പെട്ട അപ്പാപ്പന്‍, വീട്ടിലെ സന്തോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ മരണം; വിതുമ്പി മിയ
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (16:20 IST)
പിതാവിന്റെ വിയോഗത്തില്‍ ഹൃദയം തകരുന്ന വേദനയോടെ നടി മിയ. വീട്ടിലെ സന്തോഷങ്ങള്‍ക്കൊടുവിലാണ് മിയ ജോര്‍ജ്ജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) മരണത്തിനു കീഴടങ്ങിയത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
ഈയിടെയാണ് നടി മിയ തന്റെ വിവാഹവാര്‍ഷികവും മകന്‍ ലൂക്കയുടെ മാമ്മോദീസയും ആഘോഷിച്ചത്. ഈ ആഘോഷങ്ങള്‍ക്കിടയിലെല്ലാം പിതാവ് ജോര്‍ജ് ജോസഫ് മിയയുടെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. മകന്‍ ലൂക്കയെ പിതാവ് ലാളിക്കുന്നതിന്‍രെ ചിത്രങ്ങളും വീഡിയോയും മിയ തന്നെ പങ്കുവെച്ചിരുന്നു. ഈ സന്തോഷത്തിനൊടുവിലാണ് പിതാവിന്റെ മരണവാര്‍ത്ത മിയയെ തേടിയെത്തിയത്. മിയയുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയില്‍ വളരെ സന്തോഷവാനായി നില്‍ക്കുന്ന പിതാവിനെയും കാണാം. 
 
നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയിലാണ് സംസ്‌കാരം. ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച, ആളാകെ മാറി, നിശബ്ദനായി പൊട്ടിക്കരഞ്ഞു; രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തി