Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് രണ്ടാം ഭാഗം; നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാണെന്ന് വിജയ് ബാബു

വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത്

രേണുക വേണു
ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:30 IST)
Mohanlal - Peruchazi Movie

മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത 'പെരുച്ചാഴി' 2014 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ പരാജയമായ ഈ സിനിമയില്‍ ജഗന്നാഥന്‍ എന്ന രസികന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഉണ്ട്. 'പെരുച്ചാഴി'ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആ പോസ്റ്റിനു താഴെ സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ വിജയ് ബാബു കമന്റ് ചെയ്തിട്ടുമുണ്ട് ! 
 
'സിനിഫൈല്‍' എന്ന സിനിമ ഗ്രൂപ്പിലാണ് വിമല്‍ ബേബി എന്ന ഐഡിയില്‍ നിന്ന് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. പെരുച്ചാഴിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും തിരക്കഥ മോഹന്‍ലാലിനു ഇഷ്ടപ്പെട്ടതിനാല്‍ 2025 മാര്‍ച്ച്, ഏപ്രിലോടു കൂടി ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു വിജയ് ബാബു നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. 

 
' ഇങ്ങനെയൊരു വ്യാജ വിവരം പങ്കുവയ്ക്കുന്നതില്‍ എന്താണ് ഉദ്ദേശം? പെരുച്ചാഴി സിനിമയുടെ അവകാശം എന്റെ കൈയിലാണ്' എന്നാണ് വിജയ് ബാബുവിന്റെ കമന്റ്. പോസ്റ്റിനു താഴെയുള്ള കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. 
 
വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത്. വിജയ് ബാബു ഈ സിനിമയില്‍ പ്രധാനപ്പെട്ട വേഷം അഭിനയിച്ചിട്ടുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ പുറത്തുണ്ടെന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞു'; ലക്ഷ്മി

ദിവസേന 333 നിക്ഷേപിക്കു, 5 വർഷം കഴിഞ്ഞാൽ 7 ലക്ഷം നേടാം - പോസ്റ്റോഫീസ് നിക്ഷേപത്തിലൂടെ

യുവതി മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്: ഒരാൾ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു

തനിക്ക് മാത്രം ചുമതലകള്‍ തന്നില്ല; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

അടുത്ത ലേഖനം
Show comments