Webdunia - Bharat's app for daily news and videos

Install App

ആംബർ ഹേഡിനെ അക്വാമാനിൽ നിന്നും ഒഴിവാക്കണം, ഭീമഹർജിയിൽ ഒപ്പിട്ട് 2 മില്യൺ പേർ

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (20:34 IST)
ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട് ലാസ് വേഗാസ് കോടതിയിൽ നടക്കുന്ന കേസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഗാർഹിക പീഡനം നടത്തുന്നയാൾ എന്ന രീതിയിൽ ആംബർ ഹേഡ് ജോണി ഡെപ്പിനെ വിശേഷിപ്പിച്ചതിനെ തുടർന്ന് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന ചിത്രത്തിന്റെ അഞ്ചാംഭാ​ഗത്തിൽ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു.
 
ഈ സംഭവത്തിൽ മുൻ ഭാര്യയ്ക്കെതിരെ ജോണി ഡെപ്പ് മാനനഷ്ടത്തിന് കേസ് നൽകിയിരിന്നു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. ആംബർ ഹേഡുമായി കേസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ജോണി ഡെപ്പിനെ പൈറൈറ്റ്സ് 5ൽ നിന്നും ഡിസ്‌നി ഒഴിവാക്കി‌യത്. സമാനമായ രീതിയിൽ ആംബർ ഹേഡിനെ അക്വാമാൻ തുടർച്ചയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിജിറ്റൽ ഭീമഹർജി ഒരുങ്ങുന്നത്.
 
ആംബർ ഹേഡിന് മാനസികമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും തന്നെ ഉപദ്രവിച്ചിരുന്നതായും മാനനഷ്ടക്കേസിന്റെ വിചാരണക്കിടെ ജോണി ഡെപ്പ് വെളിപ്പെടുത്തിയിരുന്നു. ജേസൺ ‌മോമോ നായകനായെത്തുന്ന അക്വാമാനിൽ മേരാ രാജകുമാരിയായാണ് ആംബർ ഹേഡ് അഭിനയിക്കുന്നത്. 
 
2009-ൽ 'ദ റം ഡയറി' എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ്. ജോണി ഡെപ്പും ആംബർ ഹേഡും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.2015-ൽ വിവാഹിതരായ ഇരുവരുടേയും ദാമ്പത്യജീവിതം 2017 വരെയാണ് നീണ്ടുനിന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments