Webdunia - Bharat's app for daily news and videos

Install App

Petta Rap Official Movie Teaser | പ്രഭുദേവയുടെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍,'പേട്ട റാപ്' ടീസര്‍ പുറത്ത്

കെ ആര്‍ അനൂപ്
ശനി, 22 ജൂണ്‍ 2024 (13:16 IST)
Petta Rap
ജിബൂട്ടി, തേര് എന്നീ സിനിമകള്‍ക്ക് ശേഷം എസ് ജെ സിനു ഒരുക്കുന്ന തമിഴ് ചിത്രമാണ് 'പേട്ട റാപ്'.പ്രഭുദേവ,വേദിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.പാട്ട്, അടി, ആട്ടം - റിപ്പീറ്റ് എന്ന ടാഗ് ലൈന്‍ സൂചിപ്പിക്കുന്ന പോലെ സിനിമ പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയായിരിക്കും 'പേട്ട റാപ്'.
 
പ്രണയത്തിനും ആക്ഷനും സംഗീതത്തിനും ഒപ്പം പ്രഭുദേവയുടെ നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'പേട്ട റാപ്'. ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം.
വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
ഡിനില്‍ പി കെ തിരക്കഥ ഒരുക്കുന്നു.ജിത്തു ദാമോദര്‍ ഛായാഗ്രഹണവും ഡി ഇമ്മന്‍ സംഗീതവും ഒരുക്കുന്നു. 5 ഗാനങ്ങള്‍ സിനിമയിലുണ്ട്.സാന്‍ ലോകേഷ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - സഞ്ജയ് ഗസല്‍.
ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: ട്രംപ് പണി തുടങ്ങി: ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെ പറ്റിയുള്ള രഹസ്യരേഖകൾ പുറത്തുവിടും?

കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 66 പേര്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് കേരളത്തില്‍

ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും; കമ്പനിയുടെ 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറും

Greeshma: 'ശാരീരിക ബന്ധത്തിനു വിളിച്ചു വരുത്തിയപ്പോഴും മനസ്സില്‍ ഷാരോണിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍'; ഗ്രീഷ്മയ്‌ക്കെതിരെ കോടതി

സംസ്ഥാനത്ത് 72 അതിഥിതൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുള്ളതായി കണക്ക്, ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം

അടുത്ത ലേഖനം
Show comments