Publish Date: Sat, 30 Apr 2022 (09:57 IST)
Updated Date: Sat, 30 Apr 2022 (10:03 IST)
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ആദ്യഭാഗത്തിന്റെ ഒടിടി അവകാശങ്ങള്‍ വന്‍തുകയ്ക്കാണ് വിറ്റുപോയത്.
ആമസോണ്‍ പ്രൈം വീഡിയോ റൈറ്റ്‌സ് സ്വന്തമാക്കി.125 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്. ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത.
സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
കെ ആര്‍ അനൂപ്
Publish Date: Sat, 30 Apr 2022 (09:57 IST)
Updated Date: Sat, 30 Apr 2022 (10:03 IST)