Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങി 'പൊന്നിയിന്‍ സെല്‍വന്‍ 1'

Ponniyin Selvan Asian Film Awards

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 മാര്‍ച്ച് 2023 (16:19 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 1' 2022 സെപ്റ്റംബര്‍ 30-ന് ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രം ലോകമെമ്പാടുമായി 500 കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു.
 
ഇപ്പോഴിതാ ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ ആറ് പ്രധാന അവാര്‍ഡുകള്‍ ചിത്രം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 മികച്ച ചിത്രം, മികച്ച സംഗീത സംവിധായകന്‍ - എ ആര്‍ റഹ്‌മാന്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - തോട്ട തരണി, മികച്ച എഡിറ്റര്‍ - ശ്രീകര്‍ പ്രസാദ്, മികച്ച ഛായാഗ്രാഹകന്‍ - രവി വര്‍മ്മന്‍, മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ - ഏക ലഖാനി.
 
 നിര്‍മ്മാതാവ് ശിവ അനന്ത്, ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം ഡിസൈനര്‍ ഏക ലഖാനി എന്നിവര്‍ ഹോങ്കോങ്ങില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തു.
 
 ചിത്രത്തിന്റെ തുടര്‍ച്ചയായ 'പൊന്നിയിന്‍ സെല്‍വന്‍ 2' 2023 ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വര്‍ഷത്തെ സ്വപ്നം, സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനി