Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനന്ദം സംവിധായകന്റെ 'പൂക്കാലം', ഒഫീഷ്യല്‍ അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം

ആനന്ദം സംവിധായകന്റെ 'പൂക്കാലം', ഒഫീഷ്യല്‍ അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം

കെ ആര്‍ അനൂപ്

, വെള്ളി, 3 മാര്‍ച്ച് 2023 (09:09 IST)
2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. സംവിധായകന്റെ പുതിയ ചിത്രമായ പൂക്കാലം റിലീസിന് ഒരുങ്ങുന്നു. ഇപ്പോഴിതാ പൂക്കാലം ടീം ഇന്ന് വൈകുന്നേരം 6 മണിക്ക് ഒരു പ്രധാനപ്പെട്ട അപ്‌ഡേറ്റുമായി എത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
 
'വളര്‍ച്ചയുടെയും മാറ്റത്തിന്റെയും സ്‌നേഹത്തിന്റെയും സീസണ്‍'എന്ന് കുറിച്ച് കൊണ്ടായിരുന്നു ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നത്.
സിനിമയില്‍ വലിയ താരനിര തന്നെയുണ്ട്.
വിജയരാഘവന്‍, കെ പി എ സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുരിയന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ നാലാമത്തെ സിനിമ';'പകലും പാതിരാവും' തിയേറ്ററുകളില്‍ എത്തുമ്പോള്‍ സംവിധായകന്‍ അജയ് വാസുദേവിന് പറയാനുള്ളത്