Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എങ്കിലും ചന്ദ്രികേ' ഇന്ന് തിയേറ്ററുകളില്‍ ഉണ്ടാകില്ല ! റിലീസ് മാറ്റി, പുതിയ പ്രദര്‍ശന തീയതി

'എങ്കിലും ചന്ദ്രികേ' ഇന്ന് തിയേറ്ററുകളില്‍ ഉണ്ടാകില്ല ! റിലീസ് മാറ്റി, പുതിയ പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

, വെള്ളി, 10 ഫെബ്രുവരി 2023 (09:01 IST)
'എങ്കിലും ചന്ദ്രികേ' റിലീസ് മാറ്റി. ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തേണ്ട എത്തേണ്ടിയിരുന്ന സിനിമ ഫെബ്രുവരി 17ന് പ്രദര്‍ശനം ആരംഭിക്കും.ഹ്യൂമര്‍, ഇമോഷന്‍സ്, നാലുനല്ല പാട്ടുകള്‍ തുടങ്ങി പ്രേക്ഷകരെ എന്റര്‍ടൈമെന്റ് ചെയ്യേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ടെന്ന് നടന്‍ സൈജു കുറുപ്പ് പറഞ്ഞിരുന്നു.
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം അമൃത പിന്നാലെ ഗോപി സുന്ദറും, ഇനി രണ്ടാള്‍ക്കും ഗോള്‍ഡന്‍ വിസ !