Poornima Indrajith: 'ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ആ കുട്ടി ഇതൊക്കെ അനുഭവിച്ചത്': പൂർണിമ ഇന്ദ്രജിത്ത്

നിഹാരിക കെ.എസ്
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (10:53 IST)
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിച്ച് പൂർണിമ ഇന്ദ്രജിത്ത്. ​ദിയയ്ക്ക് അങ്ങനൊരു പ്ലാറ്റ്ഫോം ഉള്ളതുകൊണ്ടാണ് ആ പ്രതിസന്ധി എളുപ്പത്തിൽ അവർക്ക് ഹാന്റിൽ ചെയ്യാൻ പറ്റിയതും ജനങ്ങളുടെ മുന്നിലേക്ക് അത് കൊണ്ടുവന്നതും എന്നാണ് പൂർണിമ പറയുന്നത്. 
 
'ഒരു സ്ത്രീയെന്ന നിലയിൽ ആലോചിക്കുമ്പോൾ ദിയയ്ക്ക് സംഭവിച്ചത് വളരെ വിഷമം തോന്നിപ്പിക്കുന്ന കാര്യമാണ്. എന്താണെന്ന് വെച്ചാൽ ആ കുട്ടി ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ഇതൊക്കെ നടക്കുന്നത്. അതൊരു ലേഡി എന്ന നിലയിൽ എനിക്കത് വളരെ വിഷമമായി തോന്നി. ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ഒരു സമാധാനം എന്ന് പറയുന്നത് വലിയ കാര്യമാണ്. 
 
ബിസിനസിലെ സ്‌ട്രെസ് വളരെ വലുതാണ്. അത് ചെയ്യുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ബിസിനസ് ചെറുതാണോ വലുതാണോ എന്നതല്ല. നമ്മൾ നമ്മുടെ കുട്ടികളെയും വീട്ടുകാരെയും മറ്റെല്ലാം മാറ്റി വച്ചുകൊണ്ട് ഇങ്ങനെയൊരു കാര്യത്തിലേക്ക് ഇറങ്ങുമ്പോൾ അതിലെ ഏറ്റവും പ്രഥമ പരിഗണന വിശ്വാസത്തിനാണ്. ആ വിശ്വാസം നഷ്‌ടപ്പെടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. 
 
പണത്തിന്റെ കാര്യത്തിൽ മാത്രമല്ല അത് വൈകാരികമായി പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാര്യമാണ്. അത് രണ്ട് രീതിയിൽ നമുക്ക് നോക്കി കാണാം. കുറച്ചുകൂടി അവബോധം നമ്മളിൽ ഉണ്ടാക്കും. അമിതമായി ആരെയെങ്കിലും കണ്ണടച്ച് വിശ്വസിക്കുന്നുണ്ടോ എന്ന ചിന്ത ഉണ്ടാവും നമ്മളിൽ. അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണോ എന്നതും ചിന്തിക്കണം. 
 
ദിയയുടെ കാര്യത്തിലായാലും അത് എങ്ങനെ ആ സംഭവം ആളുകളെ ബോധവത്കരിക്കാൻ ഉപയോഗിച്ചു എന്നതും പ്രധാനമാണ്. ഇങ്ങനെയൊരു സംഭവം നടന്നത് കൊണ്ട് ആളുകൾ കൂടുതൽ ചിന്തിച്ചേക്കും. ഞാനൊക്കെ എന്റെ ടീമിൽ വളരെ അധികം വിശ്വാസം അർപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അങ്ങനെ മാത്രമെ എന്റെ ലൈഫ് എനിക്ക് ഓടിക്കാൻ പറ്റൂ. രണ്ട് ജോലി ചെയ്യുന്നുണ്ടല്ലോ. പലപ്പോഴും മാറി നിൽക്കേണ്ടി വരുന്നുണ്ടല്ലോ', പൂർണിമ ഇന്ദ്രജിത്ത് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: മോദി ഇടയുമെന്ന് തോന്നുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രിയെ സുന്ദരിയെന്ന് വിളിച്ച് ട്രംപ്

Gold Price : ഒറ്റദിവസം കൂടിയത് 2,400 രൂപ, സ്വര്‍ണം പവന്റെ വില 94,360!

കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാവില്ലെന്നു പറയാന്‍ പറ്റില്ല: കെ.കെ.ശൈലജ

Narendra Modi: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാതെ മോദി; പാക് സൈനിക മേധാവിക്ക് ട്രംപിന്റെ പ്രശംസ

മില്‍മ പരസ്യത്തില്‍ ക്ലിഫ് ഹൗസ് പ്രതിഷേധക്കാരന്‍ കുട്ടി; സമ്മതം വാങ്ങാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കുടുംബം

അടുത്ത ലേഖനം
Show comments