Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച, ആളാകെ മാറി, നിശബ്ദനായി പൊട്ടിക്കരഞ്ഞു; രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തി

Raj Kundra
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (15:39 IST)
അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിനിമ നിര്‍മാതാവും വ്യവസായിയുമായ രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തി. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിനു ആളുകള്‍ ജയിലിന് സമീപം തടിച്ചുകൂടി. 62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 
 
ജയിലില്‍ നിന്നിറങ്ങിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഒന്നും മിണ്ടാതെ ഏറെ വികാരനിര്‍ഭരനായായിരുന്നു കുന്ദ്രയുടെ പ്രതികരണം. ഇതിനിടെ കുന്ദ്ര പൊട്ടിക്കരഞ്ഞു. പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ പല ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും കുന്ദ്ര മറുപടി നല്‍കിയില്ല. ജയില്‍വാസത്തിനു ശേഷം വളരെ ക്ഷീണിതനായാണ് രാജ് കുന്ദ്രയെ കാണപ്പെട്ടത്. 


50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രമുഖ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയാണ് രാജ് കുന്ദ്ര. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രവി ശാസ്ത്രി അമൃത സിങ്ങിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു; ഒടുവില്‍ ട്വിസ്റ്റ് ! അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് സെയ്ഫ് അലി ഖാന്‍