പ്രദീപും മമിതയും രജനി- ശ്രീദേവി കോമ്പിനേഷൻ പോലെ, ഒരു മയത്തിൽ തള്ളെന്ന് സോഷ്യൽ മീഡിയ

അഭിറാം മനോഹർ
തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (14:29 IST)
പ്രേമലു എന്ന ഒരൊറ്റ സിനിമയുടെ വിജയത്തിലൂടെ തെന്നിന്ത്യയിലാകെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. സിനിമയുടെ വന്‍ വിജയത്തിന് ശേഷം താരത്തെ തേടി ഒട്ടേറെ ഓഫറുകളെത്തിയിരുന്നു. പുറത്തിറങ്ങാനുള്ള സിനിമകളില്‍ പ്രദീപ് രംഗനാഥനൊപ്പമുള്ള ഡൂഡ് ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. ദീപാവലി റിലീസായാണ് സിനിമ എത്തുന്നത്.
 
താന്‍ രജനീകാന്തിനെ മനസില്‍ കണ്ടെഴുതിയ സിനിമയാണ് ഡൂഡ് എന്നാണ് സിനിമയുടെ സംവിധായകനായ കീര്‍ത്തിശ്വരന്‍ പറയുന്നത്. രജനീകാന്ത് 30 വയസുകാരനാണെങ്കില്‍ എങ്ങനെയുണ്ടാകും അങ്ങനെ ചിന്തിച്ചാണ് സിനിമയുടെ തിരക്കഥയെഴുതിയത്. ഇന്ന് സിനിമ ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ പ്രദീപാണ്. പ്രേമലു ഇറങ്ങും മുന്‍പ് തന്നെ മമിതയെ തിരെഞ്ഞെടുത്തിരുന്നു. സൂപ്പര്‍ ശരണ്യ കണ്ടാണ് കാസ്റ്റ് ചെയ്തത്.
 
 മമിത കൂടി വന്നതോടെ രജനീകാന്തും ശ്രീദേവിയും എങ്ങനെയാകുമോ അങ്ങനെയാണ് സിനിമ വന്നിട്ടുള്ളത്. ഡൂഡ് ഒരു പ്രണയകഥ മാത്രമല്ല. മാസ് എലമെന്റുകള്‍ ധാരാളമുള്ള സിനിമയാണ്. സംവിധായകന്‍ വ്യക്തമാക്കി. അതേസമയം പ്രദീപിനെയും മമിതയേയും രജനി- ശ്രീദേവി കൂട്ടുക്കെട്ടുമായി താരതമ്യം ചെയ്തതില്‍ വലിയ ട്രോളുകളാണ് സംവിധയാകന് ലഭിക്കുന്നത്. നിങ്ങള്‍ ഒരു പൊടിയ്ക്ക് അടങ്ങണം. രജനിയും ശ്രീദേവിയും എവിടെ കിടക്കുന്നു. അവരെ താരതമ്യം ചെയ്യാന്‍ മാത്രം പ്രദീപും മമിതയും വളര്‍ന്നിട്ടില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭൂട്ടാൻ വാഹനക്കടത്ത്; കുരുക്ക് മുറുക്കാൻ ഇ.ഡിയും, 17 ഇടങ്ങളിൽ പരിശോധന

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ ഡി റെയ്ഡ്

സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്; രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കും

ശബരിമലയില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്രയുമായി യുഡിഎഫ്; പദയാത്ര 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ

വിരലടയാളവും ഫേയ്‌സ് ഐഡന്റിഫിക്കേഷനും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കും

അടുത്ത ലേഖനം
Show comments