Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mamitha Baiju: സൂര്യ, വിജയ്, ധനുഷ്, നിവിന്‍ പോളി അടുത്തത് ടോവിനോ തോമസ്; മമിത ബൈജു തിരക്കിലാണ്

വിജയ് ചിത്രം ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tovino Thomas

നിഹാരിക കെ.എസ്

, ഞായര്‍, 13 ജൂലൈ 2025 (11:16 IST)
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് മമിത ബൈജു. സൂര്യ, വിജയ്, ധനുഷ്, നിവിന്‍ പോളി എന്നിവരുടെ നായികയായി അഭിനയിക്കാനൊരുങ്ങുകയാണ് മമിത. വിജയ് ചിത്രം ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു.
 
പ്രദീപ് രംഗനാഥനുമൊത്തുള്ള സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോൾ. ശേഷം സൂര്യ ചിത്രത്തിൽ ജോയിൻ ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ ആരംഭിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് ബ്രെക്കിൽ നടി ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാ സൂചന. ഇതിനു ശേഷമാകും നിവിൻ പോളി-ഗിരീഷ് എ.ഡി ചിത്രത്തിൽ ജോയിൻ ചെയ്യുക. ഇപ്പോഴിതാ, ടോവിനോ തോമസിനും നായികയായി മമിത വരുന്നു.
 
ഇതാദ്യമായാണ് ടോവിനോയുടെ നായികയായി മമിത എത്തുന്നത്. പത്ത് പർഷങ്ങൾക്ക് ശേഷം മുഹ്സിൻ പരാരി സംവാധനം ചെയ്യുന്ന ടോവിനോ ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്. 'തന്ത വൈബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്.. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്സിൻ പ്രവർത്തിച്ചിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് നന്ത വൈബിന്റെ ഛായാ​ഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kangana Ranaut Equality Statement: സ്ത്രീ ഒരിക്കലും പുരുഷന് തുല്യരല്ല, സമത്വം വേണമെന്ന് പറയുന്നവർ മണ്ടന്മാർ: കങ്കണ റണാവത്