'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്
സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്.
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മികച്ചതെന്ന് വിലയിരുത്തപ്പെടുമ്പോഴും ചില കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. പ്രകാശ് രാജ് ചെയർമാനായ ജൂറിയുടെ തിരഞ്ഞെടുപ്പുകൾ മികച്ചതാണെന്ന് അഭിപ്രായം. പണി സിനിമയിലെ വില്ലന്മാരെ പ്രകാശ് രാജ് അഭിനന്ദിക്കുകയും ചെയ്തു. സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്.
മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. 'പണി സിനിമയിലെ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു.അവർ വളരെ ഭംഗിയായി നെഗറ്റീവ് റോൾ ചെയ്തു. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷം', പ്രകാശ് രാജ് പറഞ്ഞു.
ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. അതിലെ പ്രധാന വേഷം ചെയ്ത രണ്ടു ചെറുപ്പക്കാരാണ് സാഗർ സൂര്യയും ജുനൈസും ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.