Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെ സാക്ഷിനിര്‍ത്തി കൈയടി വാങ്ങിക്കൂട്ടി മകന്‍; പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമെന്ന് പ്രേക്ഷകര്‍

അച്ഛനെ സാക്ഷിനിര്‍ത്തി കൈയടി വാങ്ങിക്കൂട്ടി മകന്‍; പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമെന്ന് പ്രേക്ഷകര്‍
, വ്യാഴം, 2 ഡിസം‌ബര്‍ 2021 (11:55 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമെന്ന് പ്രേക്ഷകര്‍. മരക്കാറിലെ ഏറ്റവും മികച്ച പ്രകടനം പ്രണവിന്റേതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയ മരക്കാറിന് സമ്മിശ്ര പ്രതികരണങ്ങളാണ് കേള്‍ക്കുന്നത്. അതിനിടയിലാണ് സിനിമയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പ്രണവിന് സാധിച്ചിട്ടുണ്ടെന്ന കമന്റുകള്‍ വരുന്നത്. 
 
പ്രണവിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും സിനിമയ്ക്ക് ജീവന്‍ നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയപ്പോഴാണ് അഭിനയത്തില്‍ പ്രണവ് ബഹുദൂരം മുന്നില്‍ പോയിരിക്കുന്നത്. കുഞ്ഞാലിമരക്കാരായി മോഹന്‍ലാല്‍ എത്തുമ്പോള്‍ കുഞ്ഞാലിയുടെ കൗമാരകാലം പ്രണവ് മോഹന്‍ലാലിലൂടെയാണ് പറയുന്നത്. മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് അഭിനയിത്തില്‍ ബഹുദൂരം മുന്നോട്ടുപോയ പ്രണവിനെയാണ് കുഞ്ഞാലിമരക്കാരില്‍ കാണുന്നത്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് മരക്കാറിലേത്. കഥാപാത്രം ആവശ്യപ്പെടുന്ന എനര്‍ജി ലെവല്‍ കൃത്യമായി നല്‍കാന്‍ പ്രണവിന് സാധിച്ചു. മുന്‍ സിനിമകളിലെല്ലാം പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. ആദ്യമായാണ് പ്രണവിന്റെ ഒരു കഥാപാത്രത്തിനു ഇത്ര സ്വീകാര്യത ലഭിക്കുന്നത്. അച്ഛനെ സാക്ഷിനിര്‍ത്തി മകന്‍ കൈയടി വാങ്ങിക്കൂട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. 
 
മോഹന്‍ലാലിന്റെ കുഞ്ഞാലി അടക്കമുള്ള കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയെന്ന് പറയുന്ന ആരാധകര്‍ പ്രണവിന്റെ പ്രകടനത്തെ പ്രസംസിക്കുകയാണ്. കഥാപാത്രങ്ങള്‍ക്ക് ചേരാത്ത വിധത്തിലുള്ള കാസ്റ്റിങ് സിനിമയുടെ വലിയൊരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടുന്നു. അതിനിടയില്‍ അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് പ്രണവ് മോഹന്‍ലാലിന്റെ മമ്മാലി എന്ന കഥാപാത്രമാണ്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളില്‍ ഒന്നായി മമ്മാലിയെ പരിഗണിക്കാം. കഥാപാത്രം ആവശ്യപ്പെടുന്ന എനര്‍ജി ലെവല്‍ കൃത്യമായി നല്‍കാന്‍ പ്രണവിന് സാധിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിന് ഉണ്ണിമുകുന്ദന്റെ റിവ്യൂ, കുറിപ്പ് വായിക്കാം