Publish Date: Thu, 02 Dec 2021 (11:41 IST)
Updated Date: Thu, 02 Dec 2021 (11:43 IST)
മരക്കാര്‍ ആദ്യം തന്നെ കണ്ട് ഉണ്ണി മുകുന്ദന്‍. ഇക്കഴിഞ്ഞ അര്‍ദ്ധരാത്രി തന്നെ തിയേറ്ററുകളിലെത്തിയാണ് സിനിമ കണ്ടതെന്നും മരക്കാര്‍ ഇഷ്ടപ്പെട്ടെന്നും നടന്‍ പറയുന്നു.
'ഇന്നലെ രാത്രി മരക്കാര്‍ തിയേറ്ററുകളില്‍ കണ്ടു! ഇഷ്ടപ്പെട്ടു. ഒരു വിഷ്വല്‍ എക്സ്ട്രാവാഗന്‍സ ആയിരുന്നു അത്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, വലിയ സ്‌ക്രീനുകളില്‍ എത്തിച്ചതിന് നന്ദി, ഇത്രയും വലിയൊരു സിനിമ തിയേറ്ററുകളില്‍ ആസ്വദിക്കേണ്ടത് തന്നെയാണ്. ലാലേട്ടന്‍ കത്തിച്ചു. ഈ വിസ്മയകരമായ ചിത്രത്തിന് പ്രിയന്‍ സാറിനും ആന്റണി ചേട്ടനും നന്ദി'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.