Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു 2' 2025 ഓണത്തിന് എത്തും,ചിത്രീകരണം ജനുവരിയില്‍

'Premalu 2' will hit Onam 2025

കെ ആര്‍ അനൂപ്

, ശനി, 31 ഓഗസ്റ്റ് 2024 (08:31 IST)
പ്രേമലു വിജയാഘോഷ വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സച്ചിന്‍ യുകെയിലേക്ക് പോകുന്നിടത്ത് വച്ചാണ് ആദ്യഭാഗം അവസാനിക്കുന്നത്.യുകെയില്‍ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രധാന കഥാപാത്രങ്ങള്‍ എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. അനശ്വര രാജനാണ് മറ്റൊരു കൂട്ടിച്ചേര്‍ക്കല്‍.
 
2025 ഓണം റിലീസ് ആയാണ് പ്രേമലു 2 വരുന്നത്. ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ആണ് സംഗീതം ഒരുക്കിയത്.മമിതയാണ് നായിക. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിലകന്‍ മരിക്കും മുമ്പ് ദുല്‍ഖറിനെ പറ്റി പറഞ്ഞത്, വര്‍ഷങ്ങള്‍ക്കുശേഷം അക്കാര്യത്തെക്കുറിച്ച് ഷോബി തിലകന്‍