Webdunia - Bharat's app for daily news and videos

Install App

39-ാം ദിവസവും വീഴാതെ പ്രേമലു, സിനിമ ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 21 മാര്‍ച്ച് 2024 (17:47 IST)
നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പ്രേമലു ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്. 39-ാം ദിവസം, കോമഡി ഡ്രാമ ചിത്രം 1.20 കോടി രൂപ കളക്ഷന്‍ നേടി, ഇന്ത്യയില്‍ നിന്ന് മൊത്തം 62.77 കോടി നേടാന്‍ സിനിമയ്ക്കായി.
 
 38 ദിവസങ്ങളില്‍ അവസാനിക്കുമ്പോള്‍ 61.57 കോടി രൂപ ആയിരുന്നു കളക്ഷന്‍.മികച്ച പ്രകടനം കാഴ്ചവച്ചു, കാരണം അത് 61.57 കോടി രൂപ നേടി, 39-ാം ദിവസം 1.20 കോടി രൂപ കൂടി ചേര്‍ത്തു. കേരളത്തില്‍ നിന്ന് 39 ദിവസം കൊണ്ട് 53.57 കോടി രൂപയാണ് ചിത്രം നേടിയത്.മറ്റ് പ്രദേശങ്ങളില്‍, ചിത്രം തെലുങ്ക്, തമിഴ് പ്രദേശങ്ങളില്‍ നിന്ന് യഥാക്രമം 7.25 കോടിയും 1.95 കോടിയും നേടി. 
 
 ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 29 ന് സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രില്‍ വരെയെങ്കിലും പ്രേമലു തിയറ്ററുകളില്‍ ഉണ്ടാകും. അതുകഴിഞ്ഞ് മുന്നോട്ടു പോകാനും സാധ്യത ഏറെയാണ്.
 
 
 
നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പ്രേമലു ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്. 39-ാം ദിവസം, കോമഡി ഡ്രാമ ചിത്രം 1.20 കോടി രൂപ കളക്ഷന്‍ നേടി, ഇന്ത്യയില്‍ നിന്ന് മൊത്തം 62.77 കോടി നേടാന്‍ സിനിമയ്ക്കായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments