Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ചയെ 'പ്രേമലു' ഇങ്ങടുത്തു, വമ്പന്‍മാരെ പോലും ഞെട്ടിച്ച് യുവതാരനിര, കളക്ഷന്‍ റിപ്പോര്‍ട്ട്

Premalu is here on Sunday

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 മാര്‍ച്ച് 2024 (09:11 IST)
ആറാഴ്ചകളായി ഒരു സിനിമ തിയേറ്ററുകളില്‍ ! അതെ പറഞ്ഞുവരുന്നത് പ്രേമലുവിനെ കുറിച്ച് തന്നെയാണ്. നാലാഴ്ചകള്‍ പിന്നിട്ട് മഞ്ഞുമ്മല്‍ ബോയ്‌സും പുറകെ തന്നെയുണ്ട്. നല്ല സിനിമകളെ പ്രേക്ഷകര്‍ കൈവിടില്ല, അതിനുദാഹരണമാണ് ഈ രണ്ടു ചിത്രങ്ങളും. ഇപ്പോഴിതാ ആറാമത്തെ ആഴ്ചയിലും കേരളത്തില്‍നിന്ന് ഒരുകോടി നേടാനുള്ള കരുത്ത് യുവ താരനിര മാത്രം അണിനിരന്ന പ്രേമലുവിന് ഉണ്ട്. പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളം പതിപ്പ് മാത്രമായി പ്രേമലു 100 കോടി ക്‌സബില്‍ നേരത്തെ ആഗോള ബോക്‌സ് ഓഫീസില്‍ ഇടംനേടിയിട്ടുമുണ്ട്. ബോക്‌സ് ഓഫീസില്‍ ചെറിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഇത്രയും വലിയ നേട്ടം ഉണ്ടാക്കാന്‍ ആയി എന്നത് വമ്പന്മാരെ പോലും അമ്പരപ്പിക്കുന്നു.ALSO READ: അതിശയിപ്പിക്കു ആരോഗ്യഗുണങ്ങളാണ് ഹിമാലയന്‍ പിങ്ക് ഉപ്പിന്, ഇക്കാര്യങ്ങള്‍ അറിയണം
 
ഫെബ്രുവരി 9നാണ് പ്രേമലു തീയറ്ററുകളില്‍ എത്തിയത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ഹൈപ്പൊന്നും ലഭിച്ചിരുന്നില്ല. ആദ്യദിനം 90 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നോട്ടുവന്ന ചിത്രം 13 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തി. ഇപ്പോള്‍ 115 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്.തെലുങ്കിലും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരെ പിന്നിലാക്കാന്‍ ആളില്ല! അനശ്വര രാജനും കല്യാണി പ്രിയദര്‍ശനും നടിക്ക് വെല്ലുവിളിയാകുമോ ?