Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സിനിമ നിങ്ങൾ കാണണം, നിങ്ങൾക്ക് ഇഷ്ടപ്പെടും, സർസമീൻ കാണാൻ മലയാളികളെ ക്ഷണിച്ച് പൃഥ്വിരാജ്

Prithviraj, Sarzameen, Jio Hotstar,Bollywood,പൃഥ്വിരാജ്, സർസമീൻ, ജിയോ ഹോട്ട്സ്റ്റാർ, ബോളിവുഡ്

അഭിറാം മനോഹർ

, തിങ്കള്‍, 21 ജൂലൈ 2025 (15:57 IST)
Prithviraj
മലയാളത്തില്‍ നായകനായും സംവിധായകനായും തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അന്യഭാഷകളിലും സാന്നിധ്യം അറിയിക്കുന്ന താരമാണ് പൃഥ്വിരാജ്. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പ്രഭാസിനൊപ്പം സലാര്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് ഭാഗമായിരുന്നു. രാജമൗലിയുടെ മഹേഷ് ബാബു സിനിമയിലും താരം ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ സര്‍സമീന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രേക്ഷകരെ സിനിമ കാണാന്‍ ക്ഷണിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
 
 ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 25നാണ് സര്‍സമീന്‍ സ്ട്രീമിങ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ കാണാനാകും. മലയാളി സിനിമാപ്രേമികളെ സിനിമ കാണാന്‍ ക്ഷണിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ വീഡിയോ. നമസ്‌കാരം, സര്‍സമീന്‍ എന്ന എന്റെ ഹിന്ദി സിനിമ ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരടങ്ങിയ ഒരു വലിയ താരനിര സിനിമയിലുണ്ട്. വൈകാരികവും തീവ്രവുമായ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് സിനിമ. നിങ്ങള്‍ക്കും ഇഷ്ടപ്പെടും. നമ്മള്‍ നല്ല സിനിമകള്‍ ഏത് ഭാഷയിലും കാണുന്നവരാണല്ലോ, വരുമ്പോള്‍ കാണുക. ജിയോ ഹോട്ട്സ്റ്റാര്‍ പങ്കുവെച്ച വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.
 
സൈനികോദ്യോഗസ്ഥനായ അച്ഛനും തീവ്രവാദത്തിലേക്ക് നീങ്ങുന്ന മകനും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തം. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനാണ് സിനിമയില്‍ പൃഥ്വിരാജിന്റെ മകന്റെ റോളില്‍ എത്തുന്നത്. ഭാര്യയായി കജോളും സിനിമയിലെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Madhav Suresh: 'എന്റെ മനസില്‍ അച്ഛന്‍ രാജാവാണ്, ആരെയും ദ്രോഹിക്കാത്ത ആൾ': മാധവ് സുരേഷ്