Publish Date: Tue, 13 Jun 2023 (12:18 IST)
Updated Date: Tue, 13 Jun 2023 (12:19 IST)
എമ്പുരാന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും എന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ ഇനിയും വൈകും.
പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ചിത്രീകരണം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം നടക്കും.നോയിഡയിലും ലഡാക്കിലുമായി ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധര്‍പിള്ള കുറിക്കുന്നു.