Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, പൃഥ്വി ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ

പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, പൃഥ്വി ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ

അഭിറാം മനോഹർ

, തിങ്കള്‍, 31 മാര്‍ച്ച് 2025 (11:08 IST)
പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്ന് അമ്മ മല്ലിക സുകുമാരന്‍, ചതിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നെന്നും ഒരു വിഭാഗത്തിന്റെ ചട്ടുകമായി മാറാന്‍ പൃഥ്വിരാജിനെ കിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
 
എന്റെ മകന്‍ ചതിച്ചെന്ന മേജര്‍ രവിയുടെ പോസ്റ്റ് കണ്ടു. അത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. ശുദ്ധ നുണയാണ്. ഇതിന് പ്രിവ്യൂ ഉണ്ടായിരുന്നില്ല. ആര്‍ക്കും കാണാന്‍ പറ്റിയില്ല. പക്ഷേ ഷൂട്ടിംഗ് നടക്കുമ്പോള്‍ എല്ലാം കണ്ട വ്യക്തികളാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അത് ആ യൂണിറ്റിലുള്ള എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാലിന്റെ ആത്മാര്‍ഥ സുഹൃത്തായതിനാല്‍ മേജര്‍ രവി രക്ഷകനായി മാറാന്‍ ചമഞ്ഞതാണോ എന്ന് എനിക്കറിയില്ല.
 
 മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് കൂട്ടുത്തരവാദിത്തമാണെന്ന് പോസ്റ്റും ഇട്ടു. എന്നാലത് അല്പം നേരത്തെയാകാമായിരുന്നു എന്നൊരു വിഷമമുണ്ട്. എന്തെങ്കിലും കാട്ടിക്കൂട്ടി സ്വാര്‍ഥലാഭത്തിനായി ഒരു ജോലിസ്ഥലത്തും എന്റെ കുഞ്ഞുങ്ങളെ ഞാന്‍ വിടില്ല. സിനിമയില്‍ അങ്ങനെ കൂടെ നടക്കുന്ന കമ്പനി ഇല്ലാത്ത ആളാണ്. പൃഥ്വി. പലതരത്തില്‍ അവനെ എന്തെല്ലാം തരത്തില്‍ ആക്രമിക്കാമോ അതെല്ലാം ഒരുഭാഗത്ത് നടക്കും. എനിക്കതിലൊന്നും പരാതിയില്ല. പൃഥ്വിരാജ് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കൊടി പിടിച്ച് നടക്കുന്ന ആളല്ല. അങ്ങനെ നടക്കത്തുമില്ല. നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയും തെറ്റ് കണ്ടാല്‍ തെറ്റെന്നും അത് ഏത് പാര്‍ട്ടിക്കാര്‍ ചെയ്താലും തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും. മല്ലിക സുകുമാരന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Box Office Collection: ആവറേജ് അഭിപ്രായം കൊണ്ട് ഇമ്മാതിരി 'കൊല തൂക്ക്'; എമ്പുരാന്‍ ഇന്ത്യയില്‍ നിന്ന് നേടിയത്