Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വേണ്ട മാറ്റങ്ങൾ വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലിനും എനിക്കും ആരെയും വിഷമിപ്പിക്കാന്‍ താൽപ്പര്യം ഇല്ല': ഗോകുലം ഗോപാലൻ

എമ്പുരാനിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്ന് ഗോകുലം ഗോപാലൻ

Gokulam Gopalan

നിഹാരിക കെ.എസ്

, ശനി, 29 മാര്‍ച്ച് 2025 (13:23 IST)
‘എമ്പുരാന്‍’ സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍. സിനിമ നിന്നുപോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിച്ചാണ് ഗോകുലം ഗോപാലന്‍ രംഗത്തെത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനോടാണ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചത്.
 
താന്‍ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ നമുക്കാര്‍ക്കും ആഗ്രഹമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തില്‍ സിനിമ കാണണം. സിനിമ സെന്‍സര്‍ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്‌നം ആണ്. മോഹന്‍ലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണ് താന്‍ കാണുന്നത്.
 
വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് തനിക്ക് അറിയില്ല എന്നാണ് ഗോകുലം ഗോപാലന്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘപരിവാറിനു വഴങ്ങുമോ?; എമ്പുരാനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പൃഥ്വിരാജിനോടു പറഞ്ഞതായി ഗോകുലം ഗോപാലന്‍